കണ്ണൂര്‍ വാരം മെയിന്‍ റോഡില്‍ നിന്നും 300 മീറ്റര്‍ ഉള്ളില്‍ 20 സെന്റ്‌ ഹൌസ് പ്ളോട്ട് വില്‍പ്പനയ്ക്ക്. ബന്ധപ്പെടുക : 9544244901 പയ്യന്നൂര്‍ എഴിലോട്‌ നാഷണല്‍ ഹൈവെക്ക് സമീപം 54 സെന്റ്‌ ഹൌസ് പ്ളോട്ട് വില്‍പ്പനയ്ക്ക്. വില 75,000/സെന്റ്‌. ബന്ധപ്പെടുക : 9544244901 ശ്രീകണ്ടാപുരം പയ്യാവൂര്‍ റോഡില്‍ ഐച്ചേരിയില്‍ 25 സെന്റ്‌ സ്ഥലവും ഓടിട്ട വീടും വില്‍പ്പനയ്ക്ക്. വില 18,000/സെന്റ്‌. ബന്ധപ്പെടുക : 9544244901

'ഓട്ടോ കോടതി' മാതൃകയാവുന്നു
പയ്യന്നൂര്‍: ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ഓട്ടോ ഡ്രൈവര്‍മാരുടെ സംയുക്ത യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 'സിറ്റിങ്ങ്' മാതൃകയാവുന്നു.

ഏഴുവര്‍ഷമായി നടക്കുന്ന സിറ്റിങ്ങില്‍ ഇതുവരെയായി രണ്ടായിരത്തോളം പരാതികള്‍ക്ക് തീര്‍പ്പ് കല്‍പിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സിറ്റിങ്ങ്.

ഓരോ സംഘടനയുടെയും രണ്ടുവീതം പ്രതിനിധികളാണ് തീര്‍പ്പ് കല്‍പ്പിക്കുന്ന സമിതിയിലുള്ളത്. പയ്യന്നൂര്‍ നഗരസഭാപരിധിക്കകത്തെ ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കാണ് സിറ്റിങ്ങിലൂടെ പരിഹാരം കാണുന്നത്. പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാന്‍ ഓരോ സ്റ്റാന്‍ഡിലും ഓരോ കണ്‍വീനറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിക്കാണ് സിറ്റിങ്ങ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഓട്ടോഡ്രൈവറെയും കക്ഷികളെയും വിളിച്ചുവരുത്തിയാണ് പ്രശ്‌നം തീര്‍പ്പാക്കുന്നത്.

നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നപ്പോഴാണ് 2003 ല്‍ ഇത്തരമൊരു സിറ്റിങ്ങിന് തുടക്കമിട്ടത്.

ഓട്ടോയില്‍ അഞ്ചുപേരെ കയറ്റിയാല്‍ മൂന്നു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ട്രാഫിക് നിയമം ലംഘിച്ചാല്‍ ഒരുദിവസമാണ് സസ്‌പെന്‍ഷന്‍. അധിക ചാര്‍ജ് ഈടാക്കിയാലും നടപടിയുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഒന്നുമുതല്‍ ആറുമാസം വരെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ ആറുമാസം വരെയും മാറ്റി നിര്‍ത്തും.

യാത്രക്കാരിയായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് ഡ്രൈവര്‍ക്ക് ആജീവനാന്ത വിലക്ക് വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവറുടെ വീട്ടുകാരുടെ അഭ്യര്‍ഥന മാനിച്ച് തിരികെയെടുത്ത സാഹചര്യവും ഉണ്ട്.

ഡ്രൈവര്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ശരിയാണെന്ന് തെളിയുകയും ചെയ്താല്‍ ശിക്ഷ കൂടും.
നിയമത്തിന്റെ പിന്നാലെ പോയി സമയവും പണവും നഷ്ടപ്പെടുത്തുന്നതിന് പകരമുള്ള ഈ സിറ്റിങ്ങ് ഏഴാം വര്‍ഷവും വിജയകരമായി മുന്നോട്ടുപോവുകയാണ്.